സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന് കീഴില്‍ അനുവദിച്ച കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ വിവിധോദ്ദേശ കേന്ദ്രമാണ് ഇത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എത്തിപ്പെടാന്‍ പ്രയാസമുള്ള ഉള്‍നാടന്‍ ഗോത്രവര്‍ഗ മേഖലകളില്‍ ഒരൊറ്റ മേല്‍ക്കൂരയ്ക്ക് കീഴില്‍ ലഭ്യമാക്കുക എന്നതാണ് ട്രൈബല്‍ ഹബ്ബിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Post a Comment