നഗരൂരിൽ എസ്.എച്ച്.ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി പൊലീസ് അസോസിയേഷൻ. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നും പൊലീസ് ഉദ്യോഗസ്ഥരോടുള്ള പേക്കൂത്ത് ഖേദകരമാണെന്നും അസോസിയേഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആക്രമണത്തിൽ ഡി.ജി.പി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ കഴിഞ്ഞ ദിവസം വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ വെള്ളല്ലൂരിൽ സി.പി.എം, ഡി.വൈ.എഫ്.വൈ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസിന്‍റെ ഫ്ലക്സ് ബോർഡുകൾ കീറുകയും മണ്ഡലം പ്രസിഡന്‍റ് വി.ആർ അനന്ദു കൃഷ്ണനെ കൈയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. ഇതിൽ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകാൻ വീട്ടിലെത്തിയ എസ്.എച്ച്. ഒ അന്‍സാർ ഉൾപ്പെടെയുള്ളവരെ ഡി.വൈ.എഫ്.വൈ പ്രവർത്തകർ കാർ ജീപ്പിന് കുറുകെയിട്ട് സംഘം തെറി വിളിക്കുകയായിരുന്നു.
Post a Comment