ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും, എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ തൊഴിൽമേള നാളെ.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും,  എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ പ്രൊവിഡൻസ് വിമൻസ് കോളേജ്  (ഓട്ടോണമസ്) കോഴിക്കോടിൽ തൊഴിൽ മേള സംഘടിപ്പിക്കും. 

ഫെബ്രുവരി 28ന് രാവിലെ 9.30 മുതൽ നടക്കുന്ന സൗജന്യ തൊഴിൽമേളയിൽ ഹൈലൈറ്റ് ഗ്രൂപ്പ്, മാക്സ് ഫാഷൻ, നിക്ഷാൻ ഇലക്ട്രോണിക്സ്, അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്, മെറാൾഡ ജുവൽസ്, ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, നെസ്റ്റോ, സൈലം, റ്റാറ്റാ ബിഗ് ബാസ്ക്കറ്റ് തുടങ്ങി പ്രമുഖ കമ്പനികൾ പങ്കെടുക്കും. 1000 ൽ അധികം ഒഴിവുകൾ റിപ്പോർട്ട്  ചെയ്തിട്ടുണ്ട്. 

യോഗ്യത: എസ്.എസ്.എൽ.സി. താൽപര്യമുള്ള  ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ നാല് പകർപ്പുകളുമായി രാവിലെ10-ന് മുമ്പായി എത്തിച്ചേരേണ്ടതാണ്.  ഫോൺ: 0495 -2370176, 2370178.

Post a Comment

Previous Post Next Post