ഡല്‍ഹി മദ്യനയ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി കോടതി  കുറ്റവിമുക്തരാക്കി. സിബിഐ കുറ്റപത്രം പരിഗണിക്കാൻ ഡൽഹി റോസ് അവന്യു കോടതി വിസമ്മതിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് 21 പേരെയും കോടതി കുറ്റവിമുക്തരാക്കി. അതേസമയം, മദ്യനയ കേസിൽ ആം ആദ്മി പാർട്ടി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായി ബിജെപി ആരോപിച്ചു.


Post a Comment

Previous Post Next Post