നടുറോഡിൽ പരസ്യമായി മദ്യപിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

താമരശ്ശേരിയിൽ നടുറോഡ് 'ബാർ' ആക്കി പരസ്യ മദ്യപാനം നടത്തി യുവാക്കൾ. വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചായിരുന്നു യുവാക്കളുടെ മദ്യപാനം. താമരശ്ശേരി കോരങ്ങാട് - കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ലോറി ഡ്രൈവറെയടക്കം യുവാക്കൾ ഭീഷണിപ്പെടുത്തി. ഇതിനിടെ ചിലർ വീഡിയോ പകർത്തിയതോടെ അവരെയും ഭീഷണിപ്പെടുത്തി. നാട്ടുകാരുടെ പരാതിയിൽ പിസി മുക്ക് സ്വദേശിയായ അബിയെയും, മുണ്ടപ്പുറം സ്വദേശി ഷാലുവിനെയും പൊലീസ് എത്തി പിടികൂടി. ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post