ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റ്: അഭിമുഖം മാറ്റി
ജില്ലയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന സഹായി കേന്ദ്രയിലേക്ക് ഹെല്‍പ് ഡെസ്‌ക് അസിസ്റ്റന്റുമാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഫെബ്രുവരി 25ന് നടത്താനിരുന്ന അഭിമുഖം മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത: പ്ലസ്ടു, ഡി.ടി.പി, ഡി.സി.എ, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അന്നുതന്നെ സ്‌കില്‍ ടെസ്റ്റ് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. യോഗ്യരായ പട്ടികവര്‍ഗ വിഭാഗക്കാര്‍ ഇല്ലെങ്കില്‍ മറ്റു വിഭാഗക്കാരെ പരിഗണിക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2376364
തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം: നിയമനടപടിയെടുക്കും
വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
'ആര്‍പ്പോ 2026'ന് ഇന്ന് (25) തുടക്കം
വനിത-ശിശു വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന 'ആര്‍പ്പോ 2026' പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 25) രാവിലെ 10.30ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും. രാവിലെ 11 മുതല്‍ നടക്കുന്ന ജെന്‍ഡര്‍ പ്രമേയമായ ചലച്ചിത്രോത്സവത്തില്‍ ഞാന്‍ രേവതി, ഫെമിനിച്ചി ഫാത്തിമ, ബി 32 മുതല്‍ 44 വരെ, സഞ്ചാരം എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 28 വരെയാണ് പരിപാടി.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിക്ക് കീഴില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കും. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എം.എ സംസ്‌കൃതം, എന്‍.ഇ.ടി/പി.എച്ച്.ഡി, അഞ്ച് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 22-45. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
ബോയ് ലര്‍ ഓപറേറ്റര്‍ നിയമനം
ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന്‍-ബോയ്ലര്‍ ഓപറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സംവരണ/ഓപണ്‍ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഫിറ്റര്‍ ട്രേഡില്‍ സെക്കന്‍ഡ് ക്ലാസ് ബോയ്ലര്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-41. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.
Post a Comment