ബയോമെഡിക്കല്‍ ട്രെയിനി നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ബയോമെഡിക്കല്‍ ട്രെയിനികളെ നിയമിക്കുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്. മൂന്ന് മാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. എച്ച്.ഡി.എസ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.
ടെണ്ടര്‍ ക്ഷണിച്ചു
ചെറുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 4 കാര്യാലയത്തിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2451145.
എം.ബി.എ അഭിമുഖം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) ഫുള്‍ടൈം എം.ബി.എ അഡ്മിഷന് ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഒരുമണി വരെ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമോറിയല്‍ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ അഭിമുഖം നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447002106, 8547618290. വെബ്‌സൈറ്റ്: www.kicma.ac.in
പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ഡി.ബി.ടി-നിദാന്‍ കേന്ദ്രയില്‍ പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ലൈഫ് സയന്‍സിലോ മെഡിക്കല്‍ സയന്‍സിലോ ഡോക്ടറല്‍ ബിരുദം. പി.സി.ആര്‍, സാംഗര്‍ സീക്വന്‍സിങ്, നെക്സ്റ്റ് ജനറേഷന്‍ സ്വീക്വന്‍സിങ്, എം.എല്‍.പി.എ എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ സാമ്പിളുകളില്‍ പ്രവൃത്തി പരിചയവും അക്കാദമിക് സ്ഥാപനങ്ങളില്‍ ഗവേഷണ പരിചയവും അഭികാമ്യം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 35. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2350216.
സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അവസരം
കൃഷി വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിളവ് പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റുള്ളവര്‍ക്ക് 45 ശതമാനവും നിബന്ധനകളോടെ ധനസഹായമായി നല്‍കും. നാളികേര കര്‍ഷകര്‍ക്ക് 30 ശതമാനം അധിക ധനസഹായം നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9400722150, 9446521850, 9446429642.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 കാര്യാലയത്തിന് കീഴിലെ 10 അങ്കണവാടികളിലേക്ക് സക്ഷം അങ്കണവാടി നവീകരണത്തിന് എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തിയതി: മാര്‍ച്ച് ഒമ്പത്. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്ക്, മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2373566, 9496904270.
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തീയതി: മാര്‍ച്ച് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2373566, 9496904270.
സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ പരിശീലനം
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026
ഗതാഗത നിയന്ത്രണം
കുറ്റിക്കാട്ടൂര്‍ മുതല്‍ മുണ്ടുപാലം വരെ റോഡ് നവീകരണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 23 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. കുറ്റിക്കാട്ടൂര്‍ റോഡില്‍നിന്ന് മുണ്ടുപാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്മലത്തൂര്‍ റോഡ്-എ.ഡബ്ല്യൂ.എച്ച് എഞ്ചിനീയറിങ് കോളേജ് സൈഡ് റോഡ് -കോറാടത്തുതാഴം വഴി പുത്തൂര്‍മഠം റോഡിലേക്കും മുണ്ടുപാലത്തുനിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍മഠത്തില്‍ നിന്ന് പയ്യടിമീത്തല്‍ റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലേക്കും തിരിച്ചുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ജലവിതരണം മുടങ്ങും
നന്മണ്ട ടാങ്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 24ന് നന്മണ്ട പഞ്ചായത്തില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ലാബ് ടെക്നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന്‍ നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ ഒമ്പതിന് അഭിമുഖം നടത്തും. യോഗ്യത: ഡി.എം.ഇ/കെ.യു.എച്ച്.എസ് അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 18-40. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ അഭിമുഖത്തിനെത്തണം.
തോടന്നൂര്‍ ബ്ലോക്ക് വികസന സെമിനാര്‍
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസ സെമിനാര്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് അധ്യക്ഷനായി. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ ടി എന്‍ മനോജ് കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഹാരിസ് മുറിച്ചാണ്ടി, ശ്രീജ തറവട്ടത്ത്, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ അസ്യ ടീച്ചര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്‍ ബാലറാം, ബ്ലോക്ക് സെക്രട്ടറി വി പി മോഹന്‍രാജ്, എം ടി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment