റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു- കാറ്റഗറി നമ്പര്‍: 510/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം ചെണ്ട, ബാന്റ് സെറ്റ്, മൃദംഗം, ഇലക്ടിക് ഗിറ്റാര്‍, സാമ്പ്‌ളര്‍, റിഥംപേഡ്, ഡ്രം തുടങ്ങിയ സംഗീത ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 21-നകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍: 9526679624, ഇ-മെയില്‍: scdocrpnkkd@gmail.com
പുനര്‍ലേലം
കോഴിക്കോട് ഇറിഗേഷന്‍ ഡിവിഷന്‍ കാര്യാലയത്തിലെ ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ പ്രസ്തുത ഓഫീസില്‍ വെച്ച് ഫെബ്രുവരി 23-ന് വൈകീട്ട് നാലിന് പൊതുലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസവും കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495 2370751.
ടെന്‍ഡര്‍ ക്ഷണിച്ചു
മേലടി ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24-ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9446567648.
ഡിപ്ലോമ കോഴ്‌സുകള്‍: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28. ഫോണ്‍: 8590893066.
ടെന്‍ഡര്‍ ക്ഷണിച്ചു
വയലട ടൂറിസം ഡെസ്റ്റിനേഷന്‍ നടത്തിപ്പും പരിപാലനവും തല്‍സ്ഥിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി 24 ഉച്ച ഒരു മണിവരെ സ്വീകരിക്കും. ഡിടിപിസിയുടെ അപേക്ഷ ഫോറത്തില്‍ അല്ലാതെ നല്‍കുന്ന ടെന്‍ഡര്‍ സ്വീകരിക്കില്ല. മുന്‍പ് ടെന്‍ഡറില്‍ പങ്കെടുത്ത് കരാറില്‍ ഏര്‍പ്പെടാതെ പിന്മാറിയവരുടെ അപേക്ഷ പരിഗണിക്കില്ല. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2720012.
Post a Comment