പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. വിവിധ പരിപാടികളില്‍ പങ്കെടുക്കും. നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ തിരുവനന്തപുരത്ത് എത്തും. പുത്തരിക്കണ്ടം മൈതാനിയില്‍ രണ്ടു വ്യത്യസ്ത പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കേരളത്തിന് അനുവദിച്ച പുതിയ 4 ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ തുടര്‍ന്ന് പങ്കെടുക്കുന്ന അദ്ദേഹം തിരുവനന്തപുരത്തിനായുള്ള നഗര വികസന രേഖയുടെ പ്രഖ്യാപനം ചടങ്ങില്‍ നടത്തും. തിരുവനന്തപുരം ബയോ-360 ലൈഫ് സയൻസസ് പാർക്കിലെ CSIR–NIIST ഇന്നൊവേഷൻ ടെക്‌നോളജി ആൻഡ് ഓന്‍ട്രപ്രണർഷിപ്പ് ഹബ്ബിന്‍റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തലസ്ഥാനത്തെ സുരക്ഷാസന്നാഹങ്ങൾ കൂടുതൽ ശക്തമാക്കി..

Post a Comment

Previous Post Next Post