കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ. എൻ പ്രശാന്താണ് ശിക്ഷ വിധിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമായതിനാൽ പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന പ്രൊസിക്യൂഷൻ വാദം കോടതി പരിഗണിച്ചില്ല. അമ്മ കുറ്റക്കാരിയെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു.
Post a Comment