സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ വേതനം ഈ മാസം മുതല്‍ പരിഷ്കരിക്കാന്‍ തീരുമാനം. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യ -ധനകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രതിമാസം 15ക്വിന്റല്‍ വരെയുള്ള വിതരണത്തിന് 6,800 രൂപയാണ് കമ്മീഷന്‍. 15 ക്വിന്റലിനു മുകളില്‍ 45 ക്വിന്റല്‍ വരെ 9000 രൂപ നല്‍കും. വ്യാപാരികൾക്കുള്ള പരമാവധി അടിസ്ഥാന വേതനം 18000 രൂപയിൽ നിന്ന് 21000 രൂപയായും വർദ്ധിപ്പിച്ചു. അധിക കമ്മീഷന്‍ 180 രൂപ എന്നുള്ളത് 270 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
Post a Comment