വാട്‌സ്ആപ്പ് സുരക്ഷയെ കുറിച്ച് ഇനി ആശങ്ക വേണ്ട ; ഇതാ വാട്‌സ്ആപ്പിലെ സുരക്ഷയും സ്വകാര്യതയും കൂട്ടാനുള്ള ഏഴ് വഴികള്‍.

നമ്മളില്‍ മിക്കവരും ചാറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പായിരിക്കും വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സന്ദേശങ്ങളിലെ സുരക്ഷയെ കുറിച്ച് അതിനാല്‍ തന്നെ നമുക്ക് ആശങ്കകള്‍ കാണും. ഇതാ വാട്‌സ്ആപ്പിലെ സുരക്ഷയും സ്വകാര്യതയും കൂട്ടാനുള്ള ഏഴ് വഴികള്‍.

വാട്‌സ്ആപ്പിലെ 'സെറ്റിംഗ്‌സില്‍' പ്രവേശിച്ച് 'പ്രൈവസി' എന്ന ഓപ്ഷനിലെത്തിയാല്‍ 'പ്രൈവസി ചെക്കപ്പ്' ഓപ്ഷന്‍ കാണാനാകും. നിങ്ങളുടെ ഡിപി, എബൗട്ട് ഇന്‍ഫര്‍മേഷന്‍, സ്റ്റാറ്റസ് എന്നിവ ആരൊക്കെ കാണണം എന്ന് നിശ്ചയിക്കാനും ലാസ്റ്റ് സീന്‍/ഓണ്‍ലൈന്‍, റീഡ് റെസീപ്റ്റ്‌സ് എന്നിവ ക്രമീകരിക്കാനും 'പ്രൈവസി ചെക്കപ്പ്' എന്ന ഈ വിഭാഗത്തിലാവും. നിങ്ങളെ ആരൊക്കെ കോണ്‍ടാക്റ്റ് ചെയ്യണം എന്ന് തീരുമാനിക്കാനും അവിടെ ഓപ്ഷനുണ്ട്. അനാവശ്യ കോളുകളും മെസേജുകളും നിയന്ത്രിക്കാന്‍ അവിടെയാവും. ആര്‍ക്കൊക്കെ നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാനുള്ള അവകാശം നല്‍കണം എന്ന് തീരുമാനിക്കാനുള്ള അവസരം, ബ്ലോക്ക് ചെയ്‌ത കോണ്‍ടാക്റ്റുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യം എന്നിവയും വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

വാട്‌സ്ആപ്പിലെ ചാറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ ഡിവൈസ് ആരെങ്കിലും ഹാക്ക് ചെയ്‌താല്‍ എല്ലാ ചാറ്റുകളും കാണാനാകും. അതിനാല്‍, 'ഡിസപ്പീയറിംഗ് മെസേജസ്' ഓപ്ഷന്‍ ഇനാബിള്‍ ചെയ്‌താല്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ ഒരു നിശ്ചിത പരിധി കഴിയുമ്പോള്‍ തനിയെ ഡിലീറ്റ് ആയിക്കൊള്ളും. 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ ഇതിനായി നിങ്ങള്‍ക്ക് ക്രമീകരിക്കാം. സെറ്റിംഗ്‌സ് > പ്രൈവസി > ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ എന്ന ഓപ്ഷന്‍ എടുത്ത് ടാപ് ചെയ്‌താല്‍ 'ഡിസപ്പീയറിംഗ് മെസേജസ്' എനാബിളാവും.

നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടും ചാറ്റുകളും സംരക്ഷിക്കാന്‍ ഒരു 'പിന്‍' സഹിതം 'ടു-ഫാക്‌ടര്‍ ഓതന്‍റിക്കേഷന്‍' എനാബിള്‍ ചെയ്യാം. വാട്‌സ്ആപ്പിലെ 'സെറ്റിംഗ്‌സില്‍' ചെന്ന് 'അക്കൗണ്ടില്‍' പ്രവേശിച്ച് ടു-സ്റ്റെപ് വെരിഫിക്കേഷനും പിന്നും സജ്ജീകരിക്കാവുന്നതും ഓണാക്കാവുന്നതുമാണ്. ടു-സ്റ്റെപ് വെരിഫിക്കേഷന്‍ ഭാവിയില്‍ അനായാസമായി റീസെറ്റ് ചെയ്യണമെങ്കില്‍ ഇമെയില്‍ വിലാസവും ചേര്‍ക്കാം. വാട്‌സ്ആപ്പ് അക്കൗണ്ടിന്‍റെ സുരക്ഷ കൂട്ടാന്‍ 'പാസ്‌കീ'യും ചേര്‍ക്കാം.

വാട്‌സ്ആപ്പ് മൊത്തത്തില്‍ ലോക്ക് ചെയ്‌ത് സൂക്ഷിക്കാനും ഓരോരുത്തരുടെ ചാറ്റുകള്‍ മാത്രമായി ലോക്ക് ചെയ്‌ത് സൂക്ഷിക്കാനും വഴികളുണ്ട്. ഫേസ് ഐഡിയും ടച്ച് ഐഡിയും വഴി ഐഫോണുകളിലും ഫിംഗര്‍പ്രിന്‍റ് വഴി ആന്‍ഡ്രോയ്‌ഡിലും വാട്‌സ്ആപ്പ് അക്കൗണ്ട് ലോക്ക് ചെയ്‌ത് സംരക്ഷിക്കാം. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി ഓപ്ഷനില്‍ നിന്ന് 'ആപ്പ് ലോക്ക്' എന്ന ഓപ്ഷന്‍ ഇതിനായി തെരഞ്ഞെടുക്കാം. പ്രത്യേകിച്ച് ആരുടെയെങ്കിലും ചാറ്റിന് അധിക സുരക്ഷ വേണമെങ്കില്‍ അത് മാത്രം 'ചാറ്റ് ലോക്ക്' ചെയ്യുകയുമാവാം. സെറ്റിംഗ‌്സ്- പ്രൈവസി- ചാറ്റ് ലോക്ക് എന്ന ഓപ്ഷനാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്. വ്യൂ കോണ്‍ടാക്റ്റില്‍ പ്രവേശിച്ചും ചാറ്റ് ലോക്ക് ചെയ്യാം. 

സൈബര്‍ തട്ടിപ്പുകാരില്‍ നിന്ന് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് സംരക്ഷിക്കാന്‍ ചില നൂതന സംവിധാനങ്ങളും വാട്‌സ്ആപ്പ് നല്‍കുന്നുണ്ട്. വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ പ്രൈവസി ഓപ്ഷനിലുള്ള 'അഡ്വാന്‍സ്‌ഡ്' എന്ന ഓപ്ഷനില്‍ ഇത് കാണാം. പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ തടയാനുള്ള സൗകര്യം, കോളുകളില്‍ ഐപി വിലാസം സംരക്ഷിക്കാനുള്ള ഫീച്ചര്‍, ലിങ്കുകളുടെ പ്രിവ്യൂ ഡിസേബിള്‍ ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതിലുള്ളത്.

ഓരോ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലും പ്രവേശിച്ചാണ് ഈ ഫീച്ചര്‍ ഓണാക്കേണ്ടത്. നിങ്ങളുടെ ചാറ്റുകള്‍ എഐ പരിശീലനത്തിന് പോലുള്ള ആവശ്യങ്ങള്‍ക്കായി ആപ്പിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ഇത് തടയുന്നു. മീഡിയ ഫയലുകള്‍ ഓട്ടോ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇത് തടയും. ഒരു വ്യക്തിയുടെ ചാറ്റിലാണ് നിങ്ങള്‍ക്ക് ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടത് എങ്കില്‍, വ്യൂ കോണ്‍ടാക്റ്റ് > അഡ്വാന്‍സ്‌ഡ് ചാറ്റ് പ്രൈവസി > ടേണ്‍ ഇറ്റ് ഓണ്‍ വഴി ഈ ഫീച്ചര്‍ സജ്ജീകരിക്കാം.

നിങ്ങള്‍ ആര്‍ക്കെങ്കിലും ചിത്രങ്ങളോ വോയിസ് നോട്ടുകളോ അയക്കുമ്പോള്‍ അതിന് കൂടുതല്‍ സ്വകാര്യത വേണമെങ്കില്‍ വണ്‍-ടൈം വ്യൂവിംഗ് സൗകര്യം ഉപയോഗിക്കാം. ഇതിനായി മീഡിയ ഫയര്‍ തെരഞ്ഞെടുത്ത ശേഷം ക്യാപ്ഷന്‍ ഫീല്‍ഡിലെ '1' ഐക്കണ്‍ നിര്‍ബന്ധമായും ടാപ് ചെയ്യണം. ഇതിന് ശേഷമേ 'സെന്‍റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാവൂ. വോയിസ് നോട്ടുകള്‍ അയക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ബട്ടണില്‍ ടാപ് ചെയ്‌ത് മുകളിലേക്ക് സ്വൈപ് ചെയ്‌താല്‍ '1' എന്ന ഐക്കണ്‍ തെളിയും. ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്ന വോയിസ് നോട്ടുകള്‍ വണ്‍-ടൈം ഹിയറിംഗ് ആയിരിക്കും





Post a Comment

Previous Post Next Post