കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.


ഗതാഗത നിയന്ത്രണം

ഫറോക്ക് പഴയ പാലം റോഡ്, ഫറോക്ക്-മണ്ണൂര്‍-കടലുണ്ടി റോഡ് എന്നിവയില്‍ ചെറുവണ്ണൂര്‍ കോയാസ് ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ ഫറോക്ക് ബസ് സ്റ്റാന്‍ഡ് വരെയും ഫറോക്ക് ബസ് സ്റ്റാന്‍ഡ് മുതല്‍ അത്തംവളവ് വരെയും ടാറിങ് ആരംഭിക്കുന്നതിനാല്‍ ജനുവരി ഒമ്പത് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്‍ (കെ.എ.എസ്.ഇ) കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ചേര്‍ന്ന് സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ കോഴ്‌സില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കും.
18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു സയന്‍സോ ഐ.ടി.ഐയോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുമ്പ് https://docs.google.com/forms/d/e/1FAIpQLSdxgWm72VAumVtoIq0_-xvJW7Of9hI5rbnaF6eFwLDQGMzQoA/viewform?usp=header ലിങ്ക് മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യത്തെ 30 പേര്‍ക്കാണ് അഡ്മിഷന്‍. ഫോണ്‍: 0495 2286890. ഇ-മെയില്‍: ccesd@nit.ac.in.

ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ്

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംപ്ലിമെന്‍േറഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഫോണ്‍: 0495-2721998

ലാബ് അസിസ്റ്റന്റ് നിയമനം

കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡെയറി സയന്‍സില്‍ ഡിപ്ലോമ, ഡെയറി/ഫുഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രി/ഏതെങ്കിലും അക്രഡിറ്റഡ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 
പ്രായപരിധി: 18-35. ശമ്പളം: 24,600 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 17ന് രാവിലെ 10.30  മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള സൈറ്റ് എഞ്ചിനീയര്‍, എച്ച്.ആര്‍, ഡ്രാഫ്റ്റ്മാന്‍, മാര്‍ക്കറ്റിങ് മാനേജര്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍, പ്രോജക്ട് കോഓഡിനേറ്റര്‍, സെയില്‍സ്, കാഷ്യര്‍, റൈഡ് ഓപറേറ്റര്‍, ഹെല്‍പ്പര്‍, ബ്രാഞ്ച് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ്
ഡെവലപ്മന്റ് മാനേജര്‍, ഫിനാന്‍സ് കണ്‍സല്‍ട്ടന്റ്, പ്രിന്‍സിപ്പല്‍, നഴ്‌സിങ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവന്ന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം. ഫോണ്‍: 0495 2370176, 2370178. 

കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (യോഗ്യത: ഡിഗ്രി), പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (ബി.ടെക്/ബി.എസ്.സി (സി.എസ്)/ബി.സി.എ/എം.ടെക്/എം.സി.എ/എം.എസ്.സി (സി.എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി/തത്തുല്യം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് (പ്ലസ്ടു/തത്തുല്യം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി/തത്തുല്യം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org വഴി ജനുവരി 15നകം അപേക്ഷിക്കണം. ഫോണ്‍: 0495 2223243, 8547005025.

മരപ്പണിക്കാര്‍ക്ക് ടൂള്‍കിറ്റ് വിതരണം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കാഡ്‌കോ) നല്‍കുന്ന സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് -673 001 വിലാസത്തിലോ Kadcoclt1@gmail.com എന്ന ഇ-മെയില്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജനുവരി 15. ഫോണ്‍: 0495 2365254. 

മൊബൈല്‍ ഫോണ്‍ സര്‍വീസിങ് പരിശീലനം

കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-49. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12. ഫോണ്‍: 9447276470.

Post a Comment

Previous Post Next Post