വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്‍റെ ഉദ്ഘാടനവും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും.

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്‍റെ ഉദ്ഘാടനവും ഉജ്ജ്വല ബാല്യ പുരസ്‌കാര വിതരണവും മന്ത്രി വീണാ ജോര്‍ജ്  നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും. വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് വിവിധ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് സംസ്ഥാന തലത്തില്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന പേരില്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ച് വരുന്നത്. ഞായറാഴ്ച വരെ തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലാണ് ഫെസ്റ്റ്. 51 കുട്ടികളെയാണ് ഉജ്ജ്വല ബാല്യ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

Post a Comment

Previous Post Next Post