സാമൂഹിക പരിഷ്കര്‍ത്താവ് മന്നത്ത് പത്മനാഭന്‍റെ 149-ാം ജയന്തി ഇന്ന്. സാമൂഹ്യ സേവനത്തിന് ജീവിതം സമർപ്പിച്ച മഹത് വ്യക്തിത്വമാണ് മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

സാമൂഹിക പരിഷ്കര്‍ത്താവ് മന്നത്ത് പത്മനാഭന്‍റെ 149-ാം ജയന്തി ഇന്ന്. പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്ത്  ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി.  സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച മഹത് വ്യക്തിത്വമാണ് മന്നത്ത് പത്മനാഭനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. 

 സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ സംഘടിത പ്രതിരോധമുയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള മന്നത്ത് പദ്മനാഭന്‍ ആധുനിക കേരളത്തെ രൂപപ്പെടുത്തിയ വ്യക്തിത്വങ്ങളില്‍ ഒരാളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


Post a Comment

Previous Post Next Post