ഈച്ചയെ തുരത്താൻ ഇതാ പ്രകൃതിദത്ത മാർ​ഗങ്ങൾ.

ഈച്ച ശല്യം മിക്ക വീടുകളിലെയും പ്രശ്നമാണ്. രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ് ഈച്ചകൾ. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ പല രോഗങ്ങളും പരത്തുന്നതിന് ഈച്ചകൾ കാരണമാവാറുണ്ട്.

ഈച്ചകളെ തുരത്താനായി ഇന്ന് പലതരത്തിലുള്ള സ്പ്രേകൾ അടക്കമുള്ള നിരവധി ഉൽപന്നങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുന്നതും വളരെ ദോഷകരമാണ്. നിരവധി രാസ വസ്തുക്കളാൽ നിറഞ്ഞ ഇത്തരം ഉല്പന്നങ്ങൾ ഈച്ച ശല്യം ഒരു പരിധി വരെ കുറയ്ക്കുമെങ്കിലും വീട്ടിലുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം. ഈച്ചയെ തുരത്താൻ പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കാം.

വീട്ടിനുള്ളിൽ ഈച്ച ശല്യം ഒഴിവാക്കാനുള്ള ചിലവു കുറഞ്ഞതും ഏറ്റവും എളുപ്പമുള്ളതുമായ മാർഗ്ഗമാണ് ഉപ്പ് വെള്ളം. ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ഉപ്പ് കലർത്തി നന്നായി ഇളക്കുക. ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ചശേഷം വീടിനുള്ളിലും പരിസരങ്ങളിലും ഈച്ചകൾ വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക.

പുതിനയുടെ രൂക്ഷ സുഗന്ധം ഈച്ചയെ അകറ്റി നിർത്തും. കുറച്ച് തുളസിയിലകളും പുതിനാ ഇലകളും അല്പം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അല്പം വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിലേക്ക് എല്ലായിടത്തും സ്പ്രേ ചെയ്യുക.

ഒരു പാത്രത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് വയ്ക്കുക. ഈ പാത്രത്തിന് ഉപരിതലം ഒരു പ്ലാസ്റ്റിക് റാപർ ഉപയോഗിച്ച് പൊതിയുക. ഇതിനു മുകളിലായി വളരെ ചെറിയ ദ്വാരങ്ങൾ ഇടുക. വിനാഗിരിയുടെ മണം ഈച്ചകളെ എളുപ്പത്തിൽ അകറ്റും.

ഓറഞ്ച് തൊലികൾ ചെറുതായി നനച്ച ശേഷം ഒരു തുണിയിൽ പൊതിഞ്ഞ് കെട്ടി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് തൂക്കിയിടുക. വീടിനുള്ളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാർ​​ഗമാണിത്.

ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ഇഞ്ചി ചതച്ച് ചേർത്ത് നന്നായി ഇളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകൾക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈച്ചകളെ അകറ്റാനായി അടുക്കളയിലും മറ്റ് ഈച്ച സാധ്യതയുള്ള വീടിൻ്റെ ഭാഗങ്ങളിലും ഈ മിശ്രിതം തളിക്കുക.


Post a Comment

Previous Post Next Post