ഒമാന്‍റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ത്രിരാഷ്ട  സന്ദർശനത്തിന്റെ അവസാന പാദത്തിൽ ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്. മസ്കറ്റില്‍ നടന്ന ചടങ്ങില്‍, ഒമാൻ സുൽത്താനേറ്റിന്റെ പരമോന്നത ബഹുമതിയായ  ഓർഡർ ഓഫ് ഒമാൻ പുരസ്കാരം ശ്രീ മോദിക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ്  സമ്മാനിച്ചു. ഇന്ത്യ-ഒമാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനായി നല്‍കിയ വിശിഷ്ട സംഭാവനകള്‍ക്കാണ് പുരസ്കാരം. 

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ദീര്‍ഘകാല സൗഹൃദത്തിന് പുരസ്കാരം സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങള്‍ക്കിടയിലെ ഊഷ്മള ബന്ധത്തിനുള്ള ആദരമാണ് പുരസ്കാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദർശനത്തിന്റെ ഭാഗമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 

ഇന്ത്യയിലെ വിവിധ തൊഴിൽ മേഖലകൾക്ക് നിരവധി  അവസരങ്ങൾ  കരാറിലൂടെ ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഒമാന്‍ സുല്‍ത്താന്‍റെയും സാന്നിധ്യത്തില്‍,     കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും, ഒമാന്‍ വാണിജ്യ മന്ത്രി ഖൈസ് അല്‍ യൂസഫുമാണ് കരാറില്‍ ഒപ്പുവച്ചത്.

Post a Comment

Previous Post Next Post