സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഈ മാസം 21 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ.
സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്ന് മുതൽ പിൻവലിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവച്ച മലപ്പുറം മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും മാതൃകാപെരുമാറ്റചട്ടം തുടരും.
Post a Comment