കൊല്ലത്ത് പാൽ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ച് ക്ഷീരകർഷകൻ; പാൽ സൊസൈറ്റിക്കെതിരെ ആരോപണം.

കൊല്ലം പരവൂരിൽ പാൽ തലയിലൂടെ ഒഴിച്ച് കർഷകൻ്റെ പ്രതിഷേധം. കൂനയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിലായിരുന്നു യുവ കർഷകനായ വിഷ്ണുവിൻ്റെ പ്രതിഷേധം. തൻ്റെ പശുക്കളുടെ പാൽ മാത്രം പിരിഞ്ഞ് പോകുന്നെന്ന സൊസൈറ്റിയുടെ വിചിത്ര വാദമാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് യുവാവ് പറഞ്ഞു.

 സൊസൈറ്റിയിൽ താൻ  എത്തിക്കുന്ന പാൽ മറ്റ് കർഷകരുടെ പേരിൽ ബിൽ എഴുതി നൽകിയത് കണ്ട് പിടിച്ചതിലുള്ള വൈരാഗ്യമാണ് പാൽ സ്വീകരിക്കാത്തതിന് കാരണമെന്നും കർഷകൻ ആരോപിച്ചു. എന്നാൽ  ഒരു ദിവസം മാത്രമാണ് ബിൽ മാറിയെഴുതിയതെന്നും അത് അബദ്ധത്തിൽ സംഭവിച്ചതെന്നുമാണ് സൊസൈറ്റി അധികൃതരുടെ വിശദീകരണം. 

വിഷ്ണു കൊണ്ടു വരുന്ന പാൽ പിരിഞ്ഞു പോകുന്നത് പതിവാണെന്നും ഉപയോഗ ശൂന്യമായ പാൽ എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നും അധികൃതർ പറയുന്നു.

Post a Comment

Previous Post Next Post