പുതുവത്സര ആഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ തട്ടുകടകൾ നാളെ വൈകീട്ട് ഏഴുമണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. നാളെ വൈകിട്ട് 7 മണി മുതലാണ് നിയന്ത്രണം.
ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായാണ് താമരശ്ശേരി പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി ആരും താമരശ്ശേരി ചുരത്തിലേക്ക് യാത്ര ചെയ്യേണ്ടതില്ല, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.
Post a Comment