തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. പ്രചാരണം ഊ൪ജിതമാക്കി മുന്നണികള്‍.

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ  തിരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പുകളും പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്. ഓരോ വാർഡിലും ഗ്രാമപഞ്ചായത്തിൽ പരമാവധി 1200 വരെയും മുനിസിപ്പാലിറ്റിയിലും  കോർപ്പറേഷനിലും 1500 വരെയും സമ്മതിദായകരെ ഉൾപ്പെടുത്തിയാണ് ഒരു പോളിംഗ് സ്റ്റേഷൻ നിശ്ചയിക്കുന്നത്. വോട്ടെടുപ്പിനായി   33,750 ഓളം  പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 

തിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാർത്ഥിക്ക് വിനിയോഗിക്കാവുന്ന പരമാവധി തുക ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും ജില്ലാ പഞ്ചായത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുമാണ് . മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ   പരമാവധി 75,000 രൂപയും , മുൻസിപ്പൽ  കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും വരെ ഒരു സ്ഥാനാർത്ഥിക്ക് ചെലവാക്കാം. 

 ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ആണ് ചെലവ് കണക്ക് നൽകേണ്ടത്. ചെലവ് കണക്ക് നൽകുന്നതിൽ വീഴ്ച വരുത്തുന്നവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചുവർഷത്തേക്ക് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അംഗമായി തുടരുന്നതിനും അയോഗ്യനാക്കും.


Post a Comment

Previous Post Next Post