സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണ്ണവില. പവന്‍ വില ഒരു ലക്ഷം കടന്നു. ഗ്രാമിന് 12,700 രൂപ.

സംസ്ഥാനത്ത് സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന്‍ വില ഒരു ലക്ഷം കടന്നു. ഇന്ന് 1,760 രൂപ വര്‍ദ്ധിച്ച്  ഒരു ലക്ഷത്തി 1,600 രൂപ ആയി. ഗ്രാമിന് 220 രൂപ കൂടി 12,700 രൂപയിലെത്തി. വന്‍കിട നിക്ഷേപകര്‍ ലാഭമെടുപ്പു നടത്തുകയാണെങ്കില്‍ വിലയില്‍ ചെറിയ കുറവുണ്ടായേക്കാമെന്നാണ് കരുതുന്നത്. അതേ സമയം, സ്വര്‍ണത്തിന്‍റെ അന്താരാഷ്ട്ര വില 4,500 ഡോളറും കടന്നു മുന്നേറിയാല്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ശക്തമായ വിലക്കയറ്റവും ഉണ്ടായേക്കാം. 


Post a Comment

Previous Post Next Post