കൊയിലാണ്ടി എംഎൽഎയും സിപിഐ എം വനിതാ നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
മൈത്ര ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയവേയായിരുന്നു അന്ത്യം. 2021 ൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. നിലവിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്.
Post a Comment