പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക്(35)നെയാണ് DCP അരുൺ കെ പവിത്രൻറെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും, ഇൻസ്പെക്ടർ ബൈജു.കെ.ജോസിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്.
കോവൂരിലെ ഫ്ലാറ്റിൽ നിന്നും മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും, ടാബും മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലാവുന്നത്. ചെന്നൈയിൽ നിന്നും മഹീന്ദ്ര താർ കാർ വാടകക്കെടുത്ത് കേരളത്തിലെത്തിയ പ്രതി തമിഴ്നാട്ടിൽ നിന്നും കബളിപ്പിച്ച് കൈക്കലാക്കിയ ഫോണും, കൊപ്പം ഭാഗത്ത് നിന്നും വില കൂടിയ ഐഫോണും, അതിഥി തൊഴിലാളിയുടെ മറ്റൊരു ഫോണും മോഷ്ടിച്ച് കോഴിക്കോട് വില്‌പന നടത്താൻ വരികയായിരുന്നു.
പ്രതി കോഴിക്കോടെത്തിയെന്ന് സിറ്റി ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. സെപ്തംബർ മാസം ഫാറോക് സ്റ്റേഷൻ പരിധിയിൽ നിന്നും ലാപ്ടോപ് മോഷ്ടിച്ച കേസിൽ ജയിലിലായിരുന്ന പ്രതി ജലയിലിൽ നിന്നും ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കളവ് നടത്തുകയായിരുന്നു.
പ്രതിക്കെതിരെ മുക്കം, കാക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ പോക്സോ കേസുകളും, ഫറോക്, പന്നിയങ്കര എന്നീ സ്റ്റേഷനുകളിൽ കളവു കേസുകളുമുണ്ട്.
മെഡിക്കൽ കോളേജ് SI ഷാജി. EK, അസി.സബ് ഇൻസ്പെക്ടർ ഫിറോസ് പുൽപറമ്പിൽ , ക്രൈം സ്ക്വാഡ് അസി.സബ് ഇൻസ്പെക്ടർ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം സൈബർ സെൽ SCPO ലിനിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post a Comment