തിരുപ്പതി ക്ഷേത്രത്തിൽ മായം ചേർത്ത നെയ്യ്; പണമിടപാട് നടന്നതായി അന്വേഷണ സംഘം.

തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്കും ഭക്തർക്കും വിതരണം ചെയ്യുന്ന പ്രധാന വഴിപാട് നേദ്യമായ ശ്രീവരി ലഡു നിർമ്മിക്കുന്നതിനായി ദേവസ്ഥാനത്തിന് വിതരണം ചെയ്ത മായം ചേർത്ത നെയ്യുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ പണമിടപാട് നടന്നതായി അന്വേഷണ സംഘത്തിന്റെ ആരോപണം. 

നെയ്യ് വിതരണം ചെയ്യുന്ന നാല് ഡെയറികൾ ടെൻഡറുകൾ നേടുന്നതിനായി രേഖകളിലും വിലകളിലും കൃത്രിമം കാണിച്ച നിരവധി സംഭവങ്ങൾ അന്വേഷണ റിപ്പോർട്ടിൽ വിശദീകരിച്ചു. 240.8 കോടി രൂപ വിലമതിക്കുന്ന 60.37 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ്, ടിടിഡിയിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രത്യേകിച്ച്, ഭോലെ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റൂര്‍ക്കെയിലെ പ്ലാന്റില്‍ പാം ഓയിലും രാസവസ്തുക്കളും ചേര്‍ത്ത് മായം ചേര്‍ത്ത നെയ്യ് ഉണ്ടാക്കിയതായും അന്വേഷണ സംഘം ആരോപിക്കുന്നു. 

ഇതില്‍ ചിലത് മൂന്ന് സ്ഥാപനങ്ങള്‍ വഴി ക്ഷേത്രത്തിലേക്ക് എത്തിച്ചു. ശ്രീ വൈഷ്ണവി ഡയറി സ്‌പെഷ്യാലിറ്റീസ് 133.12 കോടി രൂപയുടെ മായം ചേര്‍ത്ത നെയ്യ് വിതരണം ചെയ്തുവെന്നും മാല്‍ഗംഗ മില്‍ക്ക് & അഗ്രോ പ്രോഡക്‌ട്‌സ് 73.18 കോടി രൂപയുടെയും എആര്‍ ഡയറി ഫുഡ്‌സ് 1.61 കോടി രൂപയുടെയും നെയ് വിതരണം ചെയ്തുവെന്നും പറയുന്നു. 



Post a Comment

Previous Post Next Post