സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരമുൾപ്പെടെ 17 സർക്കിളുകൾക്ക് കീഴിലായി 103 ഒഴിവുണ്ട്.
ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ: ഒഴിവ്-46. വാർഷികശമ്പളം: 27.10 ലക്ഷം രൂപ. യോഗ്യത: ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമ/സിഎ/സിഎഫ്എ, നാല് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 28-40.
ഇൻവെസ്റ്റ്‌മെന്റ്‌റ് സ്‌പെഷ്യലിസ്റ്റ്: ഒഴിവ് - 22 വാർഷികശമ്പളം: 44.50 ലക്ഷം രൂപ. യോഗ്യത: ബിരുദാനന്തരബിരുദം/പിജി ഡിപ്ലോമ/സിഎ/സിഎഫ്എ, ആറുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28-42 വയസ്സ്.
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്): ഒഴിവ്-19. വാർഷികശമ്പളം: 51.80 ലക്ഷം രൂപ. യോഗ്യത: ബിരുദവും ബന്ധപ്പെട്ട മേഖലയിലെ എട്ടുവർഷത്തെ പ്രവൃത്തിപ രിചയവും. പ്രായം: 28-42 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും: ഹെഡ് (പ്രോഡക്ട്, ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസർച്ച്) -1, സോണൽ ഹെഡ് (റീട്ടെയിൽ)-4, റീജണൽ ഹെഡ് റെഗുലർ -7, പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്)-2, സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)-2. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 750 രൂപ (എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല). അപേക്ഷ ഓൺലൈനായി അയക്കണം. നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലാണ്. വിശദവിവരങ്ങൾക്ക് sbi.bank.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം.
Post a Comment