ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയര്‍ ഷോയ്ക്കിടെ തകര്‍ന്നു വീണു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമായി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ അടക്കമുള്ള സൈനിക നേതൃത്വം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.
എയര്‍ ഷോയുടെ അവസാന ദിനമായ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് നിലം പതിക്കുകയായിരുന്നു. അടിയന്തര പ്രതികരണ സംഘങ്ങളെയും അഗ്‌നിശമന സേനയെയും സ്ഥലത്ത് വിന്യസിച്ച് തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി.
Post a Comment