കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിമുഖം

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ ഹിന്ദു നാടാര്‍ -കാറ്റഗറി നമ്പര്‍: 59/2024, എന്‍ സി എ -കാറ്റഗറി നമ്പര്‍: 60/2024) തസ്തികകളിലെ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം നവംബര്‍ 19ന് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി എസ് സി ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.

പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിമുഖം

ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക്കയില്‍ ഉള്‍പ്പെട്ടവരില്‍ 90 പേരുടെ അഭിമുഖം (ഒന്നാംഘട്ടം) നവംബര്‍ 20, 21 തീയതികളില്‍ കോഴിക്കോട് മേഖലാ, ജില്ലാ പി.എസ്.സി ഓഫീസുകളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രോഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഫോണ്‍: 0495 23719711.

ഗതാഗതം നിരോധിച്ചു

വന്മുഖം-കീഴൂര്‍ റോഡില്‍ നവംബര്‍ 17 മുതല്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ കോഴിപ്പുറം-തിക്കോടി പഞ്ചായത്ത് റോഡിലൂടെയും കോഴിപ്പുറം-പുറക്കാട് റോഡിലൂടെയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post