തീവ്ര വോട്ടർ പട്ടിക പരിശോധനയിൽ സംസ്ഥാന സർക്കാർ നിയമ നടപടിയിലേക്ക്. സുപ്രിംകോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി നിയമോപദേശം തേടും. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട് മാതൃക സ്വീകരിച്ചാണ് കോടതിയെ സമീപിക്കുക. ഓൺലൈനായി ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
ബിജെപി പ്രതിനിധി ഒഴികെ എല്ലാവരും എസ്‌ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന അഭിപ്രായത്തോട് യോജിച്ചു. നിയമോപദേശം തേടിയ ശേഷം സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. സർക്കാർ കോടതിയിൽ പോയാൽ കോൺഗ്രസ് കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ യോഗത്തെ അറിയിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്‌ഐആർ നടപ്പാക്കരുത് എന്ന് യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെ എല്ലാവരും അഭിപ്രായപ്പെട്ടു.
Post a Comment