56-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ മറ്റന്നാള്‍ തുടക്കം.

56-ാമത് ഇന്ത്യന്‍ രാജ്യന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഗോവയില്‍ പുരോഗമിക്കുന്നു. മറ്റന്നാളാണ് ചലച്ചിത്ര മേളയ്ക്ക് തുടക്കമാവുക. ഈ മാസം 28 വരെ നീളുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 240-ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രസീലിയന്‍ ചിത്രം ദി ബ്ലൂ ട്രെയില്‍ ആണ് ഉദ്ഘാടന ചിത്രം. വേവ്സ് ഫിലിം ബസാര്‍, സിനിം എഐ ഹാക്കത്തോണ്‍ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 


Post a Comment

Previous Post Next Post