സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്, ഡീസല്‍ ടാങ്കറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 42 മരണം. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.30 ഓടെയാണ് അപകടമുണ്ടായത്. ഉംറ നിര്‍വഹിച്ച ശേഷം മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഹെല്‍പ് ലൈന്‍ നമ്പരുകളും സജ്ജീകരിച്ചിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കി വരുന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
Post a Comment