വന്ദേമാതരത്തിന്‍റെ 150-ാം വാർഷികാഘോഷങ്ങളിലേക്ക് രാജ്യം. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പ്രചോദനം നൽകുകയും രാജ്യത്തിന്റെ അഭിമാനവും ഐക്യവും ഉയർത്തിക്കാട്ടുകയും ചെയ്ത കാലാതീത രചനയാണ് വന്ദേ മാതരം.
നാളെ മുതൽ അടുത്ത വർഷം നവംബർ 7 വരെ നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ നടക്കും. വന്ദേമാതരത്തിന്റെ 150-ാം വാർഷിക ചരിത്രത്തെക്കുറിച്ചുള്ള ക്യൂറേറ്റഡ് എക്സിബിഷൻ, ഹ്രസ്വ ഡോക്യുമെന്ററി പ്രദർശനം, സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കൽ എന്നിവയും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം രാജ്യവ്യാപകമായി ആഘോഷിക്കാൻ കഴിഞ്ഞ മാസം 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ദേശീയ ഗീതത്തിൻ്റെ വാർഷികാഘോഷത്തെക്കുറിച്ച് മൻ കി ബാതിൻ്റെ 127-ാം പതിപ്പിൽ പ്രധാനമന്ത്രിയും പരാമർശിച്ചിരുന്നു. ആഘോഷങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാരും പങ്കെടുക്കണമെന്ന് ശ്രീ നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
Post a Comment