ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റേയും വിവിധ സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് അധിഷ്ഠിത വെബ്‌സൈറ്റുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് കമ്മീഷന്‍റെ നിര്‍ദേശം. മാധ്യമ പരിശോധനാ നിരീക്ഷണ സമിതിയുടെ മുന്‍കൂര്‍ അംഗീകാരമില്ലാതെ പരസ്യങ്ങള്‍ നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ അംഗീകൃത സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പങ്കു വെക്കണമെന്നും കമ്മീഷന്‍ സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റിലൂടെ നടത്തുന്ന പ്രചാരണത്തിന്റെ ചെലവുകള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് തെരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി 75 ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കുകയും വേണം.
Post a Comment