ടെക് വ്യവസായത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി H-1 B വിസ പ്രോഗ്രാമിലേക്കുള്ള അപേക്ഷകർക്ക് വർഷത്തിൽ ഒരു ലക്ഷം ഡോളർ ഫീസ് ഈടാക്കുന്ന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യു.എസിലേക്ക് എത്തുന്ന തൊഴിലാളികൾ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്ന് ഉറപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
വിലയേറിയ "ഗോൾഡ് കാർഡുകൾ" വഴി യുഎസിൽ സ്ഥിര താമസം വാഗ്ദാനം ചെയ്യുന്ന പ്രീമിയം ഇമിഗ്രേഷൻ പ്രോഗ്രാമും ട്രംപ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
Post a Comment