കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ.


കുക്ക് നിയമനം

വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 24ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.

അധ്യാപക നിയമനം

പറയഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, ഹിന്ദി പാര്‍ട്ട്ടൈം അധ്യാപകരെ നിയമിക്കും. അഭിമുഖം സെപ്റ്റംബര്‍ 22ന് യഥാക്രമം രാവിലെ 10നും 12നും സ്‌കൂളില്‍ നടക്കും. അസ്സല്‍രേഖകളും പകര്‍പ്പുമായി എത്തണം. ഫോണ്‍: 9497834340.

വാഹന ലേലം

കോഴിക്കോട് കെ.എ.പി ആറ് ബറ്റാലിയനിലെ 14 വര്‍ഷം പൂര്‍ത്തീകരിച്ച വകുപ്പുതല ഫോര്‍ഡ് ഫിയസ്റ്റ കാര്‍ സെപ്റ്റംബര്‍ 29ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ www.mstcecommerce.com ELV പോര്‍ട്ടല്‍ വഴി ലേലം ചെയ്യും. ലേല തിയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ വാഹനം പരിശോധിക്കാം. ഫോണ്‍: 8547943937.

പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്‌ട്രോണിക്സ് സെക്യൂരിറ്റി ആന്‍ഡ് സര്‍വൈലന്‍സ് സിസ്റ്റം (സിസിടിവി/ഫയര്‍ അലാറം/ബര്‍ഗ്ലര്‍ അലാറം/ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്എസ്എല്‍സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2301772, 9526871584.

ലേലം മൂന്നിന്

കോഴിക്കോട് താലൂക്ക് കച്ചേരി വില്ലേജിലെ സ്വകാര്യ സ്ഥാപനത്തിന്റെ കണ്ടുകെട്ടിയ ഫര്‍ണിച്ചറുകള്‍, ഇലക്‌ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവ ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് കോഴിക്കോട് നടക്കാവിലെ ഐകോണ്‍ ടവറില്‍ ലേലം ചെയ്യും. ഫോണ്‍: 0495 2372966. 

അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിനുള്ള ലാപ്ടോപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ കേരളത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചവര്‍ക്കാണ്  അനുകൂല്യത്തിന് അര്‍ഹത. ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2384355.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം, കാറ്റഗറി നമ്പര്‍: 705/2024) തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Post a Comment

Previous Post Next Post