കോഴിക്കോട് : നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 12 ലോഹ്യ ദിനത്തിൽ
കോഴിക്കോട് വെച്ച് നടക്കുന്ന സോഷ്യലിസ്റ്റ് സമ്മേളനത്തിൻ്റെ സ്വാഗതസംഘം -
അരങ്ങിൽ ശ്രീധരൻ ഭവനിൽ നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട്
അഡ്വ: ജോൺ ജോണിൻ്റെ അധ്യക്ഷതയിൽ രൂപീകരിച്ചു. സമ്മേളനം ഉജജ്വല വിജയമാക്കാനും, വിവിധ ജില്ലകളിൽ നിന്ന് 400 പ്രതിനിധികളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തിനകത്തും പുറത്തുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും. പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തി -
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷംനാദ് കുട്ടിക്കട, സെനിൻ റാഷി, നൗഫിയ നസീർ, ചന്ദ്രൻ പൂക്കിണാറമ്പത്ത്,
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി
പി സുരേഷ് കുമാർ, കെ കെ വിശ്വഭരൻ കാക്കൂർ, ടി എ സലാം, ടി കെ കുഞ്ഞിക്കണാരൻ, ഭാസ്കരൻ കൊടുവള്ളി, ഉമ്മർ എലത്തൂർ, കുഞ്ഞിമോൻ പുതിയങ്ങാടി
എന്നിവർ സംസാരിച്ചു.
Post a Comment