ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍. കേരളത്തിനിത് അഭിമാന നിമിഷം.

ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍  നിന്നും ഏറ്റുവാങ്ങി മലയാളത്തിന്‍റെ അഭിമാന താരം മോഹന്‍ലാല്‍. ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണ് രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചത്. 

താങ്കള്‍ ഒരു ഉഗ്രന്‍ നടനാണെന്ന് ചടങ്ങില്‍ പറഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ശ്രീ മോഹന്‍ലാലിന് അഭിനന്ദനം രേഖപ്പെടുത്തി. സ്വര്‍ണ കമലവും 10 ലക്ഷം രൂപയും ഉള്‍പ്പെടുന്ന   ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ചലച്ചിത്ര മേഖലയിലെ രാജ്യത്തെ  പരമോന്നത പുരസ്കാരമാണ്.    മികച്ച നടനുള്ള പുരസ്ക്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും, മികച്ച നടിക്കുള്ള പുരസ്ക്കാരം റാണി മുഖർജിയും ചടങ്ങില്‍ ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള അവാര്‍ഡ് ഉർവശിയ്ക്കും രാഷ്ട്രപതി സമ്മാനിച്ചു.  മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിന്‍റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി.  71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഞ്ച് പുരസ്കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. 

Post a Comment

Previous Post Next Post