പിഎം ഉജ്ജ്വല പദ്ധതിയുടെ കീഴില്‍ ഈ സാമ്പത്തിക വര്‍ഷം 25 ലക്ഷം എല്‍പിജി കണക്ഷനുകള്‍ അധികമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് നടപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ എല്ലാ വനിതകള്‍ക്കും എല്‍പിജി കണക്ഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഓരോ കണക്ഷനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2,000 രൂപയോളമാണ് ചിലവിടുക. പുതിയ തീരുമാനത്തോടെ ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങളുടെ എണ്ണം 10.58 കോടിയിലധികമായി ഉയരും.
Post a Comment