ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഒരുവർഷത്തിനിടെ എട്ടോളം വാഹനങ്ങൾക്കാണ് ഹൈറേഞ്ചിൽ തീപിടിച്ചത്. പലപ്പോഴും വാഹനങ്ങൾ തീപിടിച്ച് സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്ന സംഭവങ്ങളുമുണ്ട്. ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ ഏറെ ശ്രദ്ധിക്കാനുണ്ടെന്ന് ആ അപകടങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. തലനാരിഴക്കാണ് പലരും വലിയ അപകടങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്.
വാഹനങ്ങളിൽ തീ പടരുന്നത് ഹൈറേഞ്ച് യാത്രികർക്ക് നേരിയ ആശങ്കക്കും വകയൊരുക്കുന്നുണ്ട്. അപകടങ്ങൾ ആവർത്തിക്കുമ്പോവൾ ചില മുൻകരുതലുകൾ വിഷയത്തിൽ സ്വീകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പും നിർദേശം നൽകുന്നുണ്ട്. ശ്രദ്ധിക്കണം ഇക്കാര്യങ്ങൾപലപ്പോഴും റോഡ് അപകടങ്ങൾക്ക് പിന്നാലെ കാറിൽ തീപടരുന്ന സാഹചര്യമുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഫ്യുവൽ ലൈൻ തകർന്ന് ഇന്ധനം ചോരുന്നത് കാറിൽ തീപടരാൻ ഇടയാക്കും. എൻജിൻ ഓയിൽ, ഇന്ധനം പോലുള്ളവ ചോരുന്നതും അപകടത്തിന് വഴിയൊരുക്കാം. കൂടാതെ ഫ്യുവൽ പ്രഷർ റെഗുലേറ്റർ, ഫ്യുവൽ ഇൻജെക്ടർ എന്നിവയിലുണ്ടാകുന്ന തകരാർ മൂലവും ഇന്ധനം ചോരാം.
വാഹനങ്ങളിലെ തീപിടിത്തത്തിന് മറ്റൊരു പ്രധാന കാരണം ഷോർട്ട് സർക്യൂട്ടാണ്. മിക്ക സന്ദർഭങ്ങളിലും ഫ്യൂസ് എരിയും. ഇത തീപിടിത്തത്തിലേക്ക് നയിക്കുന്നു. വാഹനങ്ങൾ തീപിടിക്കുന്നതിൽ ഇലക്ട്രിക് തകരാർ പ്രധാനകാരണമാണ്. കൂടാതെ വാഹനങ്ങളുടെ ഇലക്ട്രിക് ഭാഗങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾ അപകടങ്ങൾക്ക് വഴിവെക്കാം. ചിലപ്പോൾ വാഹനത്തിൽനിന്നും റബർ കത്തുന്നതോ പ്ലാസ്റ്റിക് കത്തുന്നതോ പോലെയുള്ള മണം വരും. ഇത് അവഗണിക്കരുത്. എൻജിൻ ഓഫാക്കി നിർത്തി വാഹനത്തിൽ നിന്നിറങ്ങി ദൂരെ മാറിനിൽക്കണം. ഉടൻ അംഗീകൃത സർവിസ് സെന്ററുമായി ബന്ധപ്പെടുകയും ചെയ്യണം.
കൃത്യമായി വാഹനത്തിന്റെ മെയിന്റനൻസ് നടത്തണം. എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കൾ വാഹനത്തിൽ കരുതരുത്. വാഹനത്തിൽ ഇരുന്ന് പുകവലിക്കരുത്. ഫ്യൂസ് കത്തിയെന്ന് മനസ്സിലായാൽ അത് മാറ്റി വാഹനം ഓടിക്കാൻ ശ്രമിക്കരുത്. അതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കുക. അംഗീകൃത സർവിസ് സെന്ററുകളിൽ നൽകി വാഹനത്തിന്റെ അറ്റകുറ്റപ്പണിയും ഇലക്ട്രിക് പണികളും ചെയ്യുക. അനാവശ്യ മോഡിഫക്കേഷന് ഒഴിവാക്കുക. തീപിടിച്ചാൽ സ്വയം തീയണക്കാൻ ശ്രമിക്കരുത്. തീപിടിക്കുമ്പോൾ വാഹനത്തിനുള്ളിൽ നിന്നും വിഷരഹിത വായു പുറത്തേക്ക് വരാം. ഇത് ജീവനുഭീഷണി ആകാം. ബോണറ്റി പൊലീസ്, അഗ്നിരക്ഷാസേന വകുപ്പുകളെ ഉടൻ വിവരം അറിയിക്കുക.
Post a Comment