ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്‌കാര നേട്ടത്തിൽ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ മലയാളത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിനന്ദനം. ഏറ്റവും അർഹമായ അംഗീകാരമാണെന്ന് അമിതാഭ് ബച്ചൻ അഭിപ്രായപ്പെട്ടു. മോഹൻലാലിന് അവാർഡ് ലഭിച്ചതിൽ താൻ വളരെ സന്തോഷവാനാണ്. ഒരുപാട് അഭിനന്ദനങ്ങൾ. താൻ മോഹൻലാലിന്റെ അഭിനയത്തിൻ്റെ വലിയ ആരാധകനാണെന്നും അമിതാഭ് ബച്ചൻ കുറിച്ചു.
ഇന്ത്യൻ ചലച്ചിത്രകലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്ക്‌കാരം കഴിഞ്ഞദിവസമാണ് മോഹൻലാലിന് പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും സിനിമയുടെ വികാസനത്തിനും നൽകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023-ലെ പുരസ്കാരം. ചൊവ്വാഴ്‌ച ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഇന്ത്യൻ ചലച്ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സ്‌മരണയ്ക്കായി 1969-ലാണ് കേന്ദ്രസർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യപുരസ്കാരം ചലച്ചിത്രതാരം ദേവികാ റാണിക്കായിരുന്നു. തുടർന്ന് പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്, നൗഷാദ്, സത്യജിത് റേ, വി.ശാന്താറാം, രാജ്‌കപുർ, ഭൂപേൻ ഹസാരിക, മജ്രൂഹ് സുൽത്താൻപുരി, ദിലീപ് കുമാർ, രാജ്കുമാർ, അശോക് കുമാർ, അടൂർ ഗോപാലകൃഷ്‌ണൻ, ശ്യാം ബെനഗൽ, ലതാ മങ്കേഷ്കർ, ആശാ ഭോൺസ്പെലെ, കെ.ബാലചന്ദർ, അമിതാഭ് ബച്ചൻ, രജനീകാന്ത്, മിഥുൻ ചക്രവർത്തി തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രതിഭകൾക്ക് പുരസ്കാരംലഭിച്ചു. ഇതുവരെ 54 പേർക്കാണ് പുരസ്കാരം നൽകിയത്. 55-ാമത് പുരസ്‌കാരമാണ്
Post a Comment