കേരളത്തില്‍ വാട്‌സാപ്പ് ഹാക്കിങ്ങിൽ അഞ്ഞൂറോളം പരാതികൾ, സന്ദേശങ്ങൾ പ്രചരിക്കുന്നു.

വാട്‌സാപ്പ് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സൈബർ പോലീസിന് ഈവർഷം ഇതുവരെ ലഭിച്ചത് അഞ്ഞുറോളം പരാതികൾ. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ടുവഴിയുള്ള തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ് പണം നഷ്ട‌മായത്. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പിൽ നിന്നുള്ള കോൺടാക്ടുകളിലേക്ക് എംപരിവാഹന്റെ പേരിലും മറ്റും സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകളും വ്യാപിക്കുന്നു. ഓൺലൈൻ വില്പന പ്ലാറ്റ്ഫോമുകളിൽ 'വില്പന' ആരംഭിക്കുമ്പോൾ പുത്തൻ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപിച്ചേക്കാമെന്നും സൈബർ വിഭാഗം പറയുന്നു.

ഹാക്ക് ചെയ്യപ്പെട്ട ഫോണുകളിലെ കോൺടാക്ടു‌കളിലേക്കും തട്ടിപ്പു സന്ദേശങ്ങളാണ് എത്തുന്നത്. തട്ടിപ്പുലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യാനും ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഉടമയുടെ പേരിൽ പണം ആവശ്യപ്പെട്ടുമൊക്കെയാണ് സന്ദേശങ്ങളെത്തുന്നത്. സുഹൃത്തുക്കളുടെ വാട്‌സാപ്പിൽനിന്നുതന്നെ സന്ദേശങ്ങൾ എത്തുമ്പോൾ തട്ടിപ്പുകാരുടേതെന്ന് അറിയാതെ പലരും അവ തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ അവരുടെ ഫോണുകളും ഹാക്ക് ചെയ്യപ്പെടുകയാണ്.

വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒടിപി നൽകേണ്ടിവരും. എന്നാൽ അതിനുകഴിയാതെ 12 മുതൽ 24 മണിക്കൂർവരെ വാട്‌സാപ്പ് പ്രവർത്തന രഹിതമാകുന്നു. ഈ സമയത്താണ് ഹാക്ക്ചെയ്‌ത ഫോണിലെ കോൺടാക്ട‌് ലിസ്റ്റിലെ നമ്പറുകളിലേക്ക് ഫോൺ ഉടമയുടെ പേരിൽ തട്ടിപ്പുസന്ദേശങ്ങളെത്തുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post