ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സിറ്റിംഗ് നടത്തും. സെപ്തംബര്‍ 23 ന് കണ്ണൂര്‍ കോണ്‍ഫറന്‍സ് ഹാളിലും 24 ന് കോഴിക്കോട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിംഗ്. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപ ലോകായുക്ത ജസ്റ്റിസ് വി ഷെര്‍സിയും നേതൃത്വം നല്‍കും. രാവിലെ 10.30 ന് ആരംഭിക്കുന്ന സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.
വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ഓണ്‍ലൈന്‍ ക്വിസ്; അപേക്ഷ ക്ഷണിച്ചു
നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും യുവാക്കള്‍ക്ക് അവസരം. പരിപാടിയുടെ ആദ്യ ഘട്ടമായി
വികസിത് ഭാരത് ക്വിസ് ഒക്ടോബര്‍ 15 വരെ കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത് https://mybharat.gov.in/ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നടത്തും. ക്വിസില്‍ വിജയിക്കുന്നവര്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അടുത്ത ഘട്ട പ്രബന്ധ രചന മത്സരത്തിലേക്ക് യോഗ്യത നേടും. പ്രബന്ധ രചന മത്സരത്തില്‍ വിജയിക്കുന്നവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടുകയും സംസ്ഥാന തല മത്സരത്തില്‍ വിജയിക്കുന്നവര്‍ വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ദേശീയ തല പരിപാടിയിലേക്ക് യോഗ്യത നേടുകയും ചെയ്യും. ക്വിസില്‍ ആദ്യ 10000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. ഫോണ്‍: 9447752234.
ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ കളമശ്ശേരി കെഐഇഡി ക്യാമ്പസിലെ പരിശീലനത്തില്‍ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ www.kied.info വഴി സെപ്റ്റംബര്‍ 17നകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 9188922785.
മാരണത്തോണ്‍ ഓട്ട മത്സരം 17ന്
മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പിക്കുന്നതിന് ബ്ലൂ ടൈഡ്‌സ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കേരള യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ സെപ്തംബര്‍ 17 ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്ന് മാരണത്തോണ്‍ ഓട്ട മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് സെപ്തംബര്‍ 17 ന് രാവിലെ 6.30ന് കോതി പാലത്തിന് സമീപം ആരംഭിച്ച് പുതിയാപ്പ ബസ് സ്റ്റാന്റ് വരെ തീരദേശ റോഡിലൂടെ 10 കിലോമീറ്റര്‍ ദൂരമാണ് മിനി മാരത്തോണ്‍ മത്സരം നടത്തുന്നത്. 18 നും 60 നും ഇടയില്‍ പ്രായമായവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. മാരത്തോണില്‍ പങ്കെടുക്കുന്നതിന് സ്‌പോട്ട് അഡ്മിഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമുണ്ട്. വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000, മൂന്നാം സമ്മാനം 2500 രൂപ എന്നിങ്ങനെ ലഭിക്കും. ഫോണ്‍-0495 2383780, 9605525134 (ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍).
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസി. തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം പിഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം ലഭിക്കണം.
അധ്യാപക നിയമനം
പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 18 ന് രാവിലെ 10.30 ന് ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 9447892607, 8921262859
വനിത ഐടിഐ: അപേക്ഷ സമയപരിധി നീട്ടി
മാളിക്കടവ് ഗവ. വനിത ഐടിഐയില്‍ വിവിധ ട്രേഡുകളില്‍ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് അപേക്ഷിക്കുവാനുള്ള സമയ പരിധി സെപ്തംബര്‍ 30 വരെ നീട്ടി. പ്രായ പരിധിയില്ല. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി 30 നുള്ളില്‍ ഐടിഐയില്‍ നേരിട്ടെത്തണം. ഫോണ്‍ - 0495-2373976.
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ വിത്ത് സപ്ലൈ ചെയിന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281 723 705
Post a Comment