കെഎസ്ഇബിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന സുരക്ഷാ ഓഡിറ്റ്‌ രണ്ട്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.

സംസ്ഥാനത്തെ വൈദ്യുതി ലൈനുകള്‍ ഇന്‍സുലേറ്റഡ്‌ കണ്ടക്ടറുകളാക്കുന്നത്‌ സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം ആസൂത്രണം ചെയ്യുമെന്ന്‌ മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിയമസഭയില്‍  ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

KSEB യുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടത്തുന്ന സുരക്ഷാ ഓഡിറ്റ്‌ രണ്ട്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്ത് ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര  ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ അനുമതി ലഭിച്ചതായും ശ്രീ കൃഷ്ണൻകുട്ടി അറിയിച്ചു.

Post a Comment

Previous Post Next Post