പറമ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കരുമല കുനിയില്‍ മോഹന്‍ദാസാണ് മരിച്ചത്. ബാലുശ്ശേരി കരുമലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. തെങ്ങ് കയറ്റ തൊഴിലാളിയാണ് മോഹൻദാസ്. തെങ്ങിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങിൽ നിന്ന് വീണതാകാനാണ് സാധ്യത. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post a Comment