താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ദിനാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും.

കുറുവങ്ങാട്: താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ദിനാഘോഷ പരിപാടികൾക്ക് 2025 സെപ്റ്റംബർ  22 തിങ്കളാഴ്ച തുടക്കമാകും. ഇത്തവണ പതിനൊന്ന് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 02 വ്യാഴാഴ്ച ന് സമാപനം കുറിക്കും.

ക്ഷേത്രത്തിൽ നവരാത്രി ആരംഭം മുതൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. വാഹന  പൂജ,ആയുധ പൂജ, ഗ്രന്ഥ പൂജ,സരസ്വതി പൂജ. വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. 2025 ഒക്ടോബർ  02 ആം തീയതി വ്യാഴം രാവിലെ 8മണി മുതൽ  ക്ഷേത്രം മേൽശാന്തി ശ്രീ നാരായണൻ മൂസത് അവർകൾ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.....

കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര കമ്മിറ്റി ഓഫീസുമായി ബന്ധപെടുക....

Post a Comment

Previous Post Next Post