സുസ്ഥിരവും, ശക്തവുമായ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര റേറ്റിങ്ങ് ഏജന്‍സിയായ മൂഡീസ്. നിക്ഷേപത്തിനുള്ള സുരക്ഷിത സ്ഥാനമായി ഇന്ത്യ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയ അമേരിക്കന്‍ നടപടി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പരിമിതമായ സ്വാധീനം മാത്രമേ സമീപകാലയളവില്‍ വരുത്തുകയുള്ളൂ എന്നും മൂഡീസ് വ്യക്തമാക്കി. എന്നാല്‍ കയറ്റുമതി, ഉത്പാദനം എന്നിവയിലെ ദീര്‍ഘകാല ലക്ഷ്യങ്ങളെ യുഎസ് തീരുവ ബാധിക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment