സി.പി.ആർ. (കാർഡിയോ പൾമണറി റെസെസിറ്റേഷൻ) - പ്രഥമ ശുശ്രൂഷ സംബന്ധിച്ച സംസ്ഥാനതല ബോധവൽക്കരണ കാമ്പയിന്‍.

ഹൃദയാഘാതം മൂലം കുഴഞ്ഞ് വീണുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് സി.പി.ആർ (കാർഡിയോ പൾമണറി റെസെസൈസിറ്റേഷൻ) പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്നതിനും ഇത് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 29.09.2025 തിങ്കളാഴ്ച രാവിലെ 08.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ബഹു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍,  ബഹു. ആരോഗ്യ, വനിത-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിക്കുന്നതാണ്. 

പ്രസ്തുത ഉദ്ഘാടന ചടങ്ങിന് ശേഷം നിയമസഭാ സാമാജികർക്കും ജീവനക്കാർ ക്കുമായി സി.പി.ആർ പ്രഥമ ശുശ്രൂഷ സംബന്ധിച്ച ബോധവത്ക്കരണ- പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നതുമാണ്.

Post a Comment

Previous Post Next Post