ഈ വർഷത്തെ സംസ്ഥാന അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തലമുറകളുടെ നവനിർമിതിയ്ക്കായി പ്രവർത്തിക്കുന്ന അധ്യാപക സമൂഹം സർവ്വദാ സമാദരണീയരാണെന്ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകർക്കും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകർക്കും , വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 3 അദ്ധ്യാപകർക്കുമാണ് പുരസ്കാരങ്ങൾ. മറ്റന്നാൾ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
Post a Comment