ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ആഘോഷത്തിമിര്‍പ്പില്‍ നാടും നഗരവും. നഗര-ഗ്രാമ ഭേദമന്യേ ഓണത്തിരക്കില്‍ മുഴുകുകയാണ്. നാളെ ഉത്രാടമെത്തുന്നതോടെ ഓണക്കോടിക്കും സദ്യവട്ടങ്ങൾക്കുമായുള്ള അവസാനവട്ട പാച്ചിലിലാണ് മലയാളികൾ. മറ്റന്നാളാണ് സമൃദ്ധിയുടെ പൊന്നിൻ തിരുവോണം.
ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമായി. ഈ മാസം 9 വരെ 33 വേദികളി ലായി വൈവിധ്യമായ പരിപാടികളുമായാണ് ഇത്തവണത്തെ ഓണം വാരാഘോഷം. 9 ന് നടക്കുന്ന ഓണം ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിര്‍വഹിക്കും.
Post a Comment