ഇന്റർവ്യൂ മാറ്റി
ജില്ലയിൽ ആരോഗ്യ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് സെപ്റ്റംബർ 30ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്താനിരുന്ന ഇന്റർവ്യൂ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒക്ടോബർ എട്ടിലേക്ക് മാറ്റി.
ഗതാഗതം നിരോധിച്ചു
മുക്കംകടവ് പാലത്തിന് സമീപം ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ മുക്കം ഓര്‍ഫനേജ് റോഡില്‍നിന്ന് മുക്കംകടവ് പാലത്തിലേക്കും തിരിച്ചും ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മുക്കംകടവ് പാലത്തില്‍നിന്ന് ആനയാംകുന്ന് റോഡിലേക്ക് തിരിഞ്ഞ് മോയില്ലത്ത് റോഡിലൂടെ കാരശ്ശേരി പഞ്ചായത്ത് ഓഫീസിനു സമീപം സ്റ്റേറ്റ് ഹൈവേ വഴി മുക്കത്തേക്കും തിരിച്ചും പോകണം.
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 29ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. മുമ്പ് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പമെത്തി പ്രവേശനം നേടാം.
ടെണ്ടര്‍ ക്ഷണിച്ചു
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രില്‍ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ടിന് ഉച്ചക്ക് 12 വരെ സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, 673573 എന്ന വിലാസത്തിലോ നേരിട്ടോ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2222830.
അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള പുനരധിവാസ പരിശീലന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എല്‍ബിഎസ് സെന്റര്‍ നടത്തുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്സിലേക്കും കോഴിക്കോട് കെല്‍ട്രോണ്‍ സെന്റര്‍ മുഖേന നടത്തുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴിനകം ജില്ലാ സൈനികക്ഷേമ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2771881.
കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്
കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കുമായി കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും കര്‍ഷകഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. 25 മുതല്‍ 100 ശതമാനം വരെ ധനസഹായം ലഭിക്കും. രണ്ട് ഘട്ടമായി 20 സര്‍വീസ് ക്യാമ്പുകളാണ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമുകള്‍ക്കും അതത് കൃഷിഭവനുകളുമായോ കോഴിക്കോട് കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ പത്ത്. ഫോണ്‍: 9400722150, 9446521850.
ഭിന്നശേഷിക്കാര്‍ രജിസ്റ്റര്‍ ചെയ്യണം
എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും കൊയിലാണ്ടി എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെ പരിധിയില്‍ സ്ഥിര താമസക്കാരുമായ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ഓഫീസുകളുടെ വിവരങ്ങള്‍ www.eemployment.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0496 2630588.
ചിത്രരചനാ മത്സരം
കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒക്ടോബര്‍ അഞ്ചിന് വെസ്റ്റ്ഹില്‍ കേരള ഗവ. പോളി ടെക്‌നിക്കില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം മത്സരം ഉണ്ടാകും. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബന്ധപ്പെട്ട സ്‌കൂള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകന്‍ മുഖേന ഒക്ടോബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍: 9496224662, 8848891487.
പ്രസംഗ മത്സരം
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും നല്‍കും. 18-40 പ്രായപരിധിയിലുള്ളവര്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ youthday2020@gmail.com എന്ന മെയിലേക്കോ വികാസ് ഭവനിലുള്ള കമീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബര്‍ ആറ്. ഫോണ്‍: 8086987262, 0471 2308630.
ഇന്റര്‍വ്യൂ മാറ്റി
സെപ്റ്റംബര്‍ 30ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ എലത്തൂര്‍ ഗവ. ഐടിഐയില്‍ നടത്താനിരുന്ന വെല്‍ഡര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ മാറ്റിയതായി കോഴിക്കോട് ഉത്തര മേഖല ട്രെയിനിങ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.
അവാര്‍ഡ് എന്‍ക്വയറി മാറ്റി
കോഴിക്കോട്-ബാലുശ്ശേരി റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കക്കോടി വില്ലേജിലെ മോരിക്കരയില്‍ ഭൂമി ഏറ്റെടുക്കുന്നവരുടെ അവാര്‍ഡ് എന്‍ക്വയറി സെപ്റ്റംബര്‍ 30ന് പൊതു അവധിയായതിനാല്‍ ഒക്ടോബര്‍ എട്ടിലേക്ക് മാറ്റിയതായി ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ആന്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ, കിഫ്ബി) അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രില്‍ മെഡിക്കല്‍ ലബോറട്ടറി സെക്ഷന്‍, ഡെന്റല്‍ സെക്ഷന്‍ എന്നിവ പുനഃക്രമീകരിക്കുന്നതിന് സ്ഥാപന ഉടമകളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ എട്ട് ഉച്ചക്ക് 12 വരെ സ്വീകരിക്കും. സൂപ്രണ്ട്, ഗവ. താലൂക്ക് ആശുപത്രി, 673573 എന്ന വിലാസത്തിലോ നേരിട്ടോ നല്‍കാം. ഫോണ്‍: 0495 2222830.
സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം
ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്‍മാന്‍: എസ്.എസ്.എല്‍.സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
കുടുംബശ്രീയില്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്, കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: (സെന്റര്‍ കോഓഡിനേറ്റര്‍ കം ഡെസ്‌ക് ഏജന്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തികരിച്ചിരിക്കണം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 30 വയസ്സ്.
കാള്‍ സെന്റര്‍ കം ഡെസ്‌ക് ഏജന്റ്: പ്ലസ് ടു, ഡി.ഡി.യു.ജി.കെ.വൈ പദ്ധതിക്ക് കീഴിലുള്ള ഏതെങ്കിലും കോഴ്സ് പൂര്‍ത്തീകരിച്ചിരിക്കണം. പ്രായപരിധി: 28 വയസ്സ്.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ നാലിന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ (പി ഒ), കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2373066.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് തോടന്നൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ ഏഴിന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍: 0496 2592722.
വന്യജീവി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് മാത്തോട്ടത്തെ വനശ്രീയില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് ജില്ലാതല മത്സരങ്ങള്‍. അംഗീകൃത വിദ്യാലയങ്ങളിലെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍കളര്‍ പെയിന്റിങ് എന്നിവയില്‍ മത്സരിക്കാം.
ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിലും മത്സരമുണ്ടാകും. ഓരോ ഇനത്തിലും ഒരു വിദ്യാലയത്തില്‍നിന്ന് പരമാവധി രണ്ട് വീതം കുട്ടികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തില്‍ രണ്ടു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം.
ജില്ലാതലങ്ങളില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ രചനകള്‍ സംസ്ഥാനതലത്തില്‍ മത്സരത്തിനയക്കും. ക്വിസ്, പ്രസംഗം എന്നിവയില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.forest.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495-2416900.
Post a Comment